Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

എസ്. സതീഷ്കുമാർ

കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കടുത്തുരുത്തി: മുട്ടുചിറയ്ക്ക് സമീപം പട്ടാളമുക്കിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ച് അപകടം. കാർ ഓടിച്ചിരുന്ന കുമാരനല്ലൂർ സ്വദേശി പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നിൽ അതേ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മുന്നോട്ട് തെറിച്ച കാർ എതിരെ വന്ന ലോറിയിൽ ശക്തമായി ഇടിച്ചു. രണ്ട് വലിയ വാഹനങ്ങൾക്കിടയിൽ പെട്ട് കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. എങ്കിലും കാർ യാത്രക്കാരൻ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും