Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം.

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം.

അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്ക വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു. കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട യുവതിഊയുടെ മരണം ഉടൻ തന്നെ സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും