അനുസ്മരണ സമ്മേളനം നടത്തി
തലയോലപ്പറമ്പ്: പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന സുബൈർ സബാഹിയുടെ ഒമ്പതാം അനുസ്മരണ സമ്മേളനം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടത്തി.
പി.ഡി.പി കേന്ദ്ര കമ്മറ്റിയംഗം എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി എം.എ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻ്റ് നിഷാദ് നടക്കൽ, തലയോലപ്പറമ്പ് പഞ്ചായത്തംഗം
അബ്ദുൽ സലിം മാളൂസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ ചെള്ളാങ്കൽ,
അൻസിം, ഷൗക്കത്ത്, അൻസർ കുമ്മനം തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()