അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി കെ.കെ.പ്രദീപിനു (41) പരിക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കുമുറി ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പള്ളിക്കത്തോടിനു സമീപത്തു വച്ച് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചു ആനിക്കാട് സ്വദേശി റോബൽ തോമസിനു (27) പരിക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ച് സ്കൂട്ടർ തടിലോറിയിൽ ഇടിച്ചു ആലപ്പുഴ കാവാലം സ്വദേശി മനീഷിനു (34) പരിക്കേറ്റു.
Comments ()