Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

തിരൂരിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂർ: അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചതാണെന്നാണ് കരുതുന്നത്. നാലുമാസം മുൻപ് അമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ഇർഫാനയെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ ശേഷം കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. ഇർഫാനയുടെ പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു ആത്മഹത്യ എന്നാണ് സൂചന.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും