Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

അപകടക്കെണിയായി കൊതവറ പാലം

അപകടക്കെണിയായി കൊതവറ പാലം
കൊതവറ പാലം

അനഘ സുനിൽ

വൈക്കം: നൂറുകണക്കിന് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ജീവന് ഭീഷണിയായി കൊതവറ പാലം.  തലയാഴം പഞ്ചായത്തിൽ ഉല്ലല - കൊതവറ റോഡിലെ കൊതവറ പാലം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോൺക്രീറ്റ് തൂണുകൾ ദ്രവിച്ച് കൈവരികൾ തകർന്ന നിലയിലാണ് പാലം. ദിനംപ്രതി ആയിരക്കണക്കിന് കുട്ടികൾ കൊതവറ കോളജിലേക്കും, സ്കൂ‌ളുകളിലേക്കും ഈ പാലം വഴി യാത്ര ചെയ്യുന്നു. കരിയാർ സ്പിൽവേ വഴി വൈക്കം - വെച്ചൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങളും കൊതവറ ആശുപത്രിയിൽ  ചികിത്സയ്ക്ക് വരുന്ന രോഗികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോകുന്നു. കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കൈവരി ഇല്ലാത്തതുമൂലം സഞ്ചരിക്കാൻ ഭയമാണ്. ആഴമുള്ള തോട്ടിലേക്ക് വീണാൽ മനുഷ്യജീവൻ അപകടത്തിലാകാൻ സാധ്യത ഏറെയാണ്. ഉല്ലല വഴി കൊതവറ, ചെമ്മനത്തുകര, ടി.വി. പുരം, വൈക്കം മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടക്കെണിയായി ഈ പാലം. വൈക്കം - വെച്ചൂർ റോഡ് വികസനത്തിൻ്റെ നിർമ്മാണ ജോലി ആരംഭിക്കുന്നതിന് മുൻപ് ഈ പാലം പണി പൂർത്തീകരിച്ചാൽ ഈ റോഡ് സമാന്തര റോഡായി ഉപയോഗിക്കാൻ കഴിയും. 2025 ലെ സംസ്ഥാന ബജറ്റിൽ 3 കോടി 25 ലക്ഷം രൂപ പാലത്തിന് വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അനന്തര നടപടികളൊന്നും ഉണ്ടായിട്ടില്ല. 

കൊതവറ പാലം - കമൻ്റ്

പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. ഇത് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കടക്കം നിരവധി തവണ നിവേദനം കൊടുത്തതാണ്. യഥാസമയം നടപടിയുണ്ടായില്ല.

കെ. ബിനിമോൻ

തലയാഴം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും