Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തിവരുന്ന 78-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ 181 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്.

ആശ്രയ മാനേജർ സിസ്റ്റർ സ്ലോമോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പട്ടിത്താനം എബനേസർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രിൻസിപ്പൽ സോണിയ എലിസബത്ത് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫെഡറിക് പോൾ നിർവഹിച്ചു. ചടങ്ങിൽ ജോസഫ് കുര്യൻ, എം.സി. ചെറിയാൻ, ജൂബി ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും