Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണ്ണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകി

സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണ്ണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകി

കോട്ടയം: സ്‌കൂൾ കായിക മേളയുടെ ആവേശമുയർത്തി ജില്ലയിൽ സ്വർണ്ണകപ്പ് എത്തി. കോഴിക്കോടു നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ജേതാക്കൾക്കു സമ്മാനിക്കുന്ന സ്വർണ്ണക്കപ്പിനാണ് കോട്ടയത്ത് ആവേശകരമായ സ്വീകരണം നൽകിയത്. തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് ജില്ലയിൽ പ്രവേശിച്ചത്. കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും ചേർന്ന് സ്വർണക്കപ്പിനെ സ്വീകരിച്ചു.

വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്രയെ സ്‌കൂളിൽ വരവേറ്റത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ അനിൽ കെ. തോമസ്, കെ.എസ്. ബിജുമോൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലും സ്വർണക്കപ്പിന് സ്വീകരണം നൽകി.

പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി ബൈജു, എ.ഇ.ഒമാരായ ജോളിമോൾ ഐസക്, ഡോ.കെ.ആർ. ബിന്ദുജി, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി മാത്യു, വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യപകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായി. രണ്ടു കേന്ദ്രങ്ങളിലും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.

​

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും