പ്രസംഗ മത്സരം ശനിയാഴ്ച ബഷീർ വര ഞായറാഴ്ച
തലയോലപ്പറമ്പ്: ബാലസംഘം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിട്ടുള്ള തലയോലപ്പറമ്പ് ഏരിയാ തല പ്രസംഗ മത്സരം ഒക്ടോബർ 24 ശനി രാവിലെ 10 ന് പാലാംകടവ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകമന്ദിരത്തിൽ നടക്കും. സമ്മേളത്തോടനുബന്ധിച്ചുള്ള ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരം ബഷീർ വര എന്ന പേരിൽ 25 ന്
വടയാർ ഇളങ്കാവ് ഗവ. യു.പി. സ്കൂളിൽ
രാവിലെ 11 ന് ചിത്രകാരി എസ് .ഉഷാദേവി ഉദ്ഘാടനം ചെയ്യും. ഒക്ടോ 31, നവം :1 തീയതികളിൽ നടക്കുന്ന ജില്ല സമ്മേളനം സുപ്രസിദ്ധ സിനിമതാരം കുമാരി മീനാക്ഷി ഉദ്ഘാടനം ചെയ്യും. കലാ-കായിക മത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര,
കുട്ടികൾക്കൊപ്പം കവി രാവുണ്ണി പങ്കെടുക്കുന്ന കവിതയുടെ ഹരിശ്രീ,
വിപ്ലവ ഗായിക പി.കെ. മേദിനി കുട്ടികളുമായി സംവദിക്കുന്ന പാട്ടും വർത്തമാനവും, ജില്ലാ നേതൃത്വത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ തുടർന്ന് കൂട്ടപ്പാട്ടോടെ സമാപനം.
Comments ()