Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊടിയേറി

ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊടിയേറി
ഉദയനാപുരം ശ്രീക്യഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആര്‍.ഗിരീഷ് കൊടിയേറ്റുന്നു

വൈക്കം: ധീവരസഭ 104-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ഉദയനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആര്‍. ഗിരീഷ് കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി ചക്രന്‍ ശാന്തി സഹകര്‍മികനായിരുന്നു. ശ്രീകോവിലില്‍ വെച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ പൂജാരികള്‍ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്‍പായി കൊടിമരം മുറിക്കല്‍, കൊടിക്കയര്‍ സമര്‍പ്പണം എന്നിവ ഭക്തര്‍ വഴിപാടായി സമര്‍പിച്ചു. കൊടിയേറ്റിനുശേഷം മൂഴിക്കരോട്ട് ഗോള്‍ഡന്‍ സ്ഥാപന ഉടമ എം.ഡി. പ്രകാശന്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു. ക്ഷേത്ര പ്രസിഡന്റ് വി.എന്‍. മണിയപ്പന്‍, വൈസ് പ്രസിഡന്റ് കെ.എസ്. ഭുവനചന്ദ്രന്‍, സെക്രട്ടറി വി. മോഹനന്‍, ട്രഷറർ വി. രധീഷ്, ജോയിന്‍ സെക്രട്ടറി ബാബു വാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 20ന് ഉത്സവാഘോഷം സമാപിക്കും. രാവിലെ 7ന് ചന്ദനം കലശാഭിഷേകം, ശ്രീബലി, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5ന് കാഴ്ച്ച ശ്രീബലി, 6:30ന് ആറാട്ടു പുറപ്പാട് എന്നിവയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും