Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ബി.സി.എഫ് കോളേജ് ബിരുദദാന ചടങ്ങ് നടത്തി

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ബി.സി.എഫ് കോളേജ് ബിരുദദാന ചടങ്ങ് നടത്തി
ബി.സി.എഫ് കോളേജിലെ ബിരുദദാന സമ്മേളനം എം.കെ. കോര്‍പ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ഡോ ബി. കാമരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ ബി.സി.എഫ് കോളേജ് ഫിസിയൊ തറാപ്പിയിലെ 13 -ാമത് ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനം എം.കെ. കോര്‍പ്പറേറ്റീവ് ഇന്‍സറ്റിറ്റിയൂട്ട് പ്രിന്‍സിപ്പാള്‍ ഡോ.ബി. കാമരാജ് ഉദ്ഘാടനം ചെയ്തു. ബി.സി.എഫ്. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു.

കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നാപ്പതിനായിരം രുപയുടെ ക്യാഷ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. പ്രൊഫ.കെ.എസ്. ശരത്ത്, ബി.സി.എഫ് ഡയറക്ടര്‍ പി. കമലാസനന്‍, ഡയറക്ടര്‍ എം.എം വര്‍ഗീസ്, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷാ വില്‍സണ്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഥിന്‍, പി.ടി.എ. പ്രസിഡന്റ് തോമസ് മില്ലറ്റ്, അസോസിയേറ്റ് പ്രൊഫസര്‍മാരായ പി. ഫൗസിയ, ആര്‍.ജെ. ജിനിന്‍, വിദ്യാർത്ഥി പ്രതിനിധി ബി. ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും