Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബഷീർ മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ബഷീർ മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ബഷീർ ദിനപരിപാടി മാങ്കോസ്റ്റിൻ തൈ കൈമാറികൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: മലയാള സാഹിത്യത്തേയും ഭാഷയേയും സംബന്ധിച്ചിടത്തോളം ബഷീറിൻ്റെ സംഭാവനകൾ കനപ്പെട്ടതാണ് എന്നും മലയാളത്തിലെ എക്കാലത്തേയും ഈടുറ്റ എഴുത്തുകാരനായി കാലത്തെ അതിജീവിക്കുന്ന അപൂർവ രചയിതാക്കളിൽ ഒന്നാമനായി ബഷീർ ഉണ്ടാവും എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞ്. വൈക്കം മുഹമ്മദ് ബഷിറിൻ്റെ 32-ാമത് ചരമദിനത്തോടനുബന്ധിച്ച് ബഷീറിൻ്റെ ജന്മനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി കോട്ടയം പള്ളം ബിഷപ്പ് സ്പീച്ചലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസുമായി ചേർന്ന് നടത്തിയ ബഷീർ ദിന പരിപാടി മാങ്കോസ്റ്റിൻ തൈ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.

കോളേജ് പ്രിൻസിപ്പൽ ഡോ. ആഷ സൂസൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ പ്രശ്‌നോത്തരിയുടെ ഉത്ഘാടനം മുതിർന്ന സാഹിത്യകാരനും ബഷീർ സ്മാരക സമിതി ചെയർമാനുമായ കിളിരൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളെജ് മലയാളം വിഭാഗം മേധാവി ഡോ. തോമസ് കുരുവിള ബഷീർ സ്മാരക പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ബഷീർ കഥാപാത്രങ്ങളായ സൈദു മുഹമ്മദ്, ഖദിജ, ഫാ. ചെറിയാൻ തോമസ്, ഫാ. ലാൽജി എം. ഫിലിപ്പ്, ബെൻ സി.കെ., തോമസ് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും