Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബഷീർ ബാല്യകാലസഖി പുരസ്‌കാരം കെ.പി. രാമനുണ്ണിയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം ജമാൽ കൊച്ചങ്ങാടിയ്ക്കും, കെ. ഉണ്ണികൃഷ്ണനും

ബഷീർ ബാല്യകാലസഖി പുരസ്‌കാരം കെ.പി. രാമനുണ്ണിയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം ജമാൽ കൊച്ചങ്ങാടിയ്ക്കും, കെ. ഉണ്ണികൃഷ്ണനും
കെ.പി. രാമനുണ്ണി, കെ. ഉണ്ണികൃഷ്ണൻ, ജമാൽ കൊച്ചങ്ങാടി

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മനാട് കേന്ദ്രികരിച്ച് മുപ്പത്തിരണ്ട് വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സമിതി മലയാള സാഹിത്യത്തിന് വിലപ്പെട്ടെ സംഭവനകൾ നൽകി വരുന്ന എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും വർഷംതോറും നൽകി വരുന്ന ബഷീർ പുരസ്കാരങ്ങൾ   പ്രഖ്യപ്പിച്ചു. ബഷീറിൻ്റെ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഏക അവാർഡ് ആയ ബഷീർ ബാല്യകാലസഖി പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയ്ക്കും ബഷീർ സ്‌മരക സമിതിയുടെ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യകൂട്ടായ്മ ഏർപ്പെടുത്തിയ ബഷീർ അമ്മ മലയാളം പുരസ്‌കാരം പത്രപ്രവർത്തകനും നോവലിസ്റ്റും വിവർത്തകനുമായ ജമാൽ കൊച്ചങ്ങാടിയ്ക്കും സാംസ്‌കാരിക പ്രവർത്തകനും സംഘാടകനും  എഴുത്തുകാനുമായ കെ. ഉണ്ണികൃഷ്ണനും (സാഹിതി തൃശൂർ ) നൽകാൻ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ബഷീർ അമ്മമലയാളം ചെയർപേഴ്സൺ ഡോ.എസ്. ലാലി മോൾ, കവി അരവിന്ദൻ കെ.എസ്. മംഗലം എന്നിവർ അടങ്ങുന്ന കമ്മറ്റി തീരുമാനിച്ച്. ബഷീർ ദിനമായ ജൂലൈ 5 ന് രാവിലെ 10.30 ന്  കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമായ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന ബഷീർ അനുസ്മരണ സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പുരസ്കാര സമർപ്പണം നടത്തും. 10001 (പതിനായിരത്തി ഒന്ന്) രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ബഷീർ ശിൽപ്പവുമാണ് പുരസ്കാരമായി നൽകുന്നതൊന്ന് ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജിമോൻ , മോഹൻ ഡി. ബാബു, പ്രൊഫ.കെ.എസ്. ഇന്ദു , എം.ഡി. ബാബുരാജ്, ഡോ.യു. ഷംല, ആര്യ കെ. കരുണാകരൻ, കെ.എം. ഷാജഹാൻ, അബ്ദുൾ ആപ്പാഞ്ചിറ എന്നിവർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും