കെ. ബിനിമോൻ വെള്ളൂരിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി
വൈക്കം: യു.ഡി.എഫ് സ്ഥാനാർഥി കെ. ബിനിമോൻ ഇന്ന് വെള്ളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. തട്ടാവേയിലിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടി കോൺഗ്രസ് നേതാവ് എൻ.എം. താഹ ഉദ്ഘാടനം ചെയ്തു. പി.എ. ഷാജി അധ്യക്ഷത വഹിച്ചു. എം.കെ. ഷിബു, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, സുബൈർ പുളുന്തുത്തി, സിറിൾ ജോസഫ്, കെ.കെ. മോഹനൻ, പി.പി. സിബിച്ചൻ, വിജയമ്മ ബാബു, കുര്യാക്കോസ് തോട്ടത്തിൽ, വി.സി. ജോഷി, എം.ആർ. ഷാജി എന്നിവർ പ്രസംഗിച്ചു. വടകര, ഗുരുമന്ദിരം, വരിക്കാംകുന്ന്, വെള്ളൂർ, വെട്ടിക്കാട്ടുമുക്ക്, പമ്പുഹൗസ് തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇറുമ്പയത്ത് സമാപിച്ചു. ഞായറാഴ്ച രാവിലെ വൈക്കം നഗരസഭാ പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ കാൽനട പ്രചരണം നടത്തി. തിങ്കളാഴ്ച രാവിലെ തലയാഴത്ത് സ്ഥാനാർത്ഥി കാൽനട പ്രചരണം നടത്തും. വൈകിട്ട് 2.30 മുതൽ വെച്ചൂർ പഞ്ചായത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തും.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ