Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

ഒരു വിപ്ലവകാരി കൂടി വിടപറയുമ്പോൾ

ഒരു വിപ്ലവകാരി കൂടി വിടപറയുമ്പോൾ
സി.എസ്. രാജു

വൈക്കം: മാർക്സിസ്റ്റ് ലെനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന സി.എസ്. രാജുവിന്റെ മരണം വിപ്ലവ മുന്നേറ്റങ്ങൾക്ക് വലിയ വിടവാണ് വരുത്തിയിട്ടുള്ളതെന്ന്  അനുശോചന യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അനുസ്മരിച്ചു. ശനിയാഴ്ച രാവിലെയാണ് സി.എസ്. രാജു അന്തരിച്ചത്. അഞ്ച് പതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞു നിന്ന സി.എസ്. രാജു എന്ന വിപ്ലവകാരി വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള നിരവധി വിപ്ലവ പോരാട്ടങ്ങളും അതിനെ തുടർന്ന് അദ്ദേഹം അനുഭവിച്ച ജയിൽവാസവും എല്ലാ വിപ്ലവകാരികൾക്കും പ്രസ്ഥാനങ്ങൾക്കും വഴികാട്ടിയും പ്രചോദനവുമാണെന്ന് അനുശോചനയോഗം വിലയിരുത്തി.

അദ്ദേഹത്തിന്റെ നാടായ വെച്ചൂരിൽ മഞ്ചാടിക്കരയടക്കമുള്ള പ്രദേശങ്ങളിൽ നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ യോഗം അനുസ്മരിച്ചു. അതിൽ പ്രധാനമാണ് മെത്രാൻ കായൽ, അയ്മനം പാടശേഖരം അടക്കം സമീപ പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഇന്നും പാടശേഖരമായി നിലനിർത്തുന്നതിൽ  സഖാവ് മുൻകൈയെടുത്ത് നടത്തിയ പ്രക്ഷോഭങ്ങൾ അവസ്മരണീയമാണ്. അക്കാലത്ത് ദളിതർക്കെതിരെ ദളിതേതര വിഭാഗങ്ങൾ നടത്തിയിരുന്ന ജാതി അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധ-പ്രതിരോധ പ്രവർത്തനമാണ്  സി.എസ്. രാജു നടത്തിയത്. വെച്ചൂരിലേയും മഞ്ചാടിക്കരയിലേയും പുറമേ  പാലത്തറക്കരി എസ്റ്റേറ്റ് ഭൂമിയടക്കം കർഷക തൊഴിലാളികൾക്കും ഭൂരഹിത കർഷകർക്കും  ഭൂമി നേടി കൊടുക്കുന്നതിന്  രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ഭൂമി സമരം ചരിത്രമാണ്. അടിയന്തരാവസ്ഥക്കാലത്തിനു ശേഷം  അദ്ദേഹത്തിന്റെ നാട്ടിലായിരുന്നു പല പാർട്ടി സമ്മേളനങ്ങളും ചേർന്നിരുന്നത്. 90 കൾക്ക് ശേഷം പാർട്ടിയുടെ മുൻകൈയിൽ ജില്ലയിൽ നടത്തിയ  പ്രക്ഷോഭങ്ങളുടെ സംഘാടകനും നേതൃത്വമായും പ്രവർത്തിച്ചു. അതിൽ പ്രധാനമാണ് പാടശേഖരങ്ങളിൽ എണ്ണപ്പന കൃഷി വ്യാപിപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെയും സർക്കാർ ആശുപത്രികളിൽ ഒ.പി. ടിക്കറ്റിന് ചാർജ് ഏർപ്പെടുത്തിയപ്പോഴും റേഷൻ സംവിധാനത്തെ അട്ടിമറിക്കാനുള്ള സർക്കാർ സമീപനത്തിനെതിരെയും പാർട്ടി പ്രക്ഷോഭത്തെ മുൻനിരയിൽ നിന്ന് നയിച്ചത് സി.എസ്. രാജുവായിരുന്നു. നിലവിൽ സി.എസ്. രാജു  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്നു.അനുശോചന യോഗത്തിൽ എം.എൽ.പി.ഐ. റെഡ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മാർക്സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-റെഡ് ഫ്ലാഗ് ജനറൽ സെക്രട്ടറി എം.എസ്. ജയകുമാർ, സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ അഡ്വ.കെ.കെ. രഞ്ജിത്ത്, എം.കെ. ദാസൻ, എ.എൻ. സോമനാഥൻ, ജയ് മോഹനൻ, ഇ.എൻ. ദാസപ്പൻ, വാർഡ് മെമ്പർമാരായ മിനിമോൾ, മോഹൻദാസ്, ചാൾസ് ജോർജ്, പി.കെ. വേണുഗോപാലൻ, ടി.ബി. മിനി, കെ.വി. ഉദയഭാനു, എൻ.എ. ജയിൻ എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും