ചെമ്പ് പഞ്ചായത്തിലൂടെ തുറന്ന വാഹനത്തിൽ കെ. ബിനിമോൻ
വൈക്കം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. ബിനിമോന് ചെമ്പ് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. ചെമ്പ് പഞ്ചായത്തിലെ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി തുരുത്തുമ്മ, ഏനാദി, ചാലുങ്കൽ, ചെമ്പങ്ങാടി മാത്തുകൾ, കാട്ടിക്കുന്ന് മുറിഞ്ഞപുഴ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ബ്രഹ്മമംഗലത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. ഷിബു, കെ.കെ. മോഹനനൻ, കെ.സി. തോമസ്, എൻ.എം. താഹ, പി.പി. സിബിച്ചൻ, കബീർ വട്ടപ്പറമ്പിൽ, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, മോനു ഹരിദാസ്, എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ബിനി മോൻ രാവിലെ മറവൻതുരുത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കാൽനടയായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ