Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

പ്രതി പിണറായി തന്നെ; വൈക്കത്തെ തോൽവിയിൽ സംഘടനാ പ്രശ്നങ്ങളും

എസ്. സതീഷ്കുമാർ

പ്രതി പിണറായി തന്നെ; വൈക്കത്തെ തോൽവിയിൽ സംഘടനാ പ്രശ്നങ്ങളും

വൈക്കം: പിണറായി വിജയൻ്റെ ധാർഷ്ട്യത്തെ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.ഇന്നലെ രാത്രി പത്ത് മണിയോടെ അവസാനിച്ച സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം തന്നെ പിണറായി വിജയൻ്റെ രീതികളെ വിമർശിച്ചത്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയടക്കം ഗൗരവമേറിയ പല കാര്യങ്ങളും പിണറായി വിജയനോടും എം.വി. ഗോവിന്ദനോടും മൂന്ന് തവണ നേരിട്ട് പറഞ്ഞിട്ടും അംഗീകരിച്ചില്ലെന്നും യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിലുടനീളം പിണറായിയുടെ കട്ടൗട്ട് വെച്ചിട്ട് എൽ.ഡി.എഫ് അല്ലാതെ ആരുണ്ടെന്നുള്ള പ്രചാരണം ഇടതുപക്ഷ പ്രവർത്തകരിൽ തന്നെ അതൃപ്തിക്ക് കാരണമായി. നവകേരള യാത്രയുടെ ആഡംബരങ്ങളും ജനങ്ങളുടെ അപ്രീതിക്ക് ഇടയാക്കിയെന്നും അംഗങ്ങളുടെ ഭാഗത്തുനിന്ന് വിമർശനമുയർന്നു.

യാത്രയിലുടനീളമുണ്ടായ വി.ഐ.പി കൂടിക്കാഴ്ചയും ഫൈവ് സ്റ്റാർ ഭക്ഷണവും, മന്ത്രിമാരുടെ ആഡംബര യാത്രകളും ജനങ്ങളിൽ സർക്കാരിനോടുള്ള അവമതിപ്പിന് കാരണമായി. എൽ.ഡി.എഫ് കേരളത്തിൽ ഉണ്ടാവണമെന്ന് ചിന്തിക്കുന്നവർ തന്നെയാണ് വോട്ട് ചെയ്ത് തോൽപ്പിച്ചത് എന്നും ജില്ലാ കൗൺസിൽ അംഗങ്ങൾ വിമർശിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരെയും രൂക്ഷവിമർശനമുണ്ടായി. ആഗോള അയ്യപ്പസംഗമം നടത്തിയിട്ട് എൽ.ഡി.എഫിന് എന്ത് നേട്ടമുണ്ടായി എന്ന് അംഗങ്ങൾ ചോദിച്ചു. ജനം മറന്ന കേസ് ആയിരുന്നു. അത് വീണ്ടും സജീവമാക്കാൻ ഇടവരുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ച കാര്യങ്ങളല്ല ചെയ്തത്. സി.പി.എമ്മിന്റെ തെറ്റായ നീക്കത്തിന് സി.പി.ഐ നിന്നു കൊടുക്കരുതായിരുന്നു എന്നാനായിരുന്നു അംഗങ്ങളുടെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറി  വിഷയങ്ങൾ കാര്യഗൗരവത്തോടെ പറയുന്നില്ല. അതുകൊണ്ടുതന്നെ സി.പി.ഐ പറയുന്ന കാര്യങ്ങൾ സി.പി.എം ഗൗരവമായി കണാത്ത സ്ഥിതിയുണ്ടായെന്നും വിമർശനമുയർന്നു. ആശാ പ്രവർത്തകരുടെ സമരത്തിലെ എൽ.ഡി.എഫ് നിലപാടിലും വിമർശനം ഉണ്ടായി. ആശാ സമരക്കാരെ ഒന്ന് കണ്ടിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകില്ലായിരുന്നു. സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം ഇത് എൽ.ഡി.എഫിൽ തിരുത്തേണ്ടതായിരുന്നു. മുൻകാല സി.പി.ഐ. സെക്രട്ടറിമാർ എൽ.ഡി.എഫിൽ ശക്തമായി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിൽ അതില്ലാത്ത സ്ഥിതിയാണ്. വ്യക്തതയോടെ സെക്രട്ടറി നിലപാട് പറയാത്തതിനെയും അംഗങ്ങൾ വിമർശിച്ചു. വൈക്കത്തെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് ഉണ്ടായ സംഭവങ്ങളിൽ ബിനോയ് വിശ്വത്തിന്റെ ഇടപെടൽ ഉണ്ടായില്ല. വൈക്കത്ത് ജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിൻ്റെ പുറത്തായിരുന്നു നേതൃത്വത്തിൻ്റെ ഈ നിലപാടെന്നും വിമർശനമുയർന്നു. തലയാഴത്ത് വ്യക്തിവിരോധത്തിന്റെ പേരിൽ നിലപാടെടുത്ത മണ്ഡലം എക്സിക്യൂട്ടീവ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായ എ.സി. ജോസഫിനെ താക്കീത് ചെയ്തു. ജോസഫിനെതിരെ നടപടി വേണമെന്ന് നിലവിലെ തലയാഴത്തെ പാർട്ടി കമ്മറ്റികൾ മണ്ഡലം നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി എടുത്തില്ല. തലയാഴത്തുണ്ടായ വിഷയത്തിൽ അന്വേഷണം നടത്താനും ജില്ല കൗൺസിലിൽ തീരുമാനിച്ചു. അടുത്ത വൈക്കം മണ്ഡലം കമ്മറ്റി ഇതിൽ തീരുമാനമെടുക്കും. വൈക്കത്തും പ്രത്യേകിച്ച് തലയാഴത്തും പാർട്ടിയെ തോൽപ്പിക്കണമെന്ന അജണ്ടയോടുകൂടി ജില്ലാ കമ്മറ്റി അംഗം അടക്കമുള്ളവർ പ്രവർത്തിച്ചതായാണ് വിമർശനമുയർന്നത്. പാർട്ടി മണ്ഡലം കമ്മറ്റി അംഗമായ വനിതയടക്കം പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിട്ടും വൈക്കത്തെ വിഷയങ്ങളിൽ നേതൃത്വം ഇടപെടാത്തതിനെയാണ് ചില ജില്ല കൗൺസിൽ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചത്. ഇതിനിടെ തലയാഴത്തെ പ്രശ്നങ്ങൾ രൂക്ഷമാക്കി എന്ന് വിമർശനം നേരിട്ടയാൾ കണക്കുകൾ നിരത്തി വൈക്കത്തെ തിരഞ്ഞെടുപ്പ് തോൽവി ന്യായീകരിക്കാൻ ശ്രമിച്ചതും രൂക്ഷ വിമർശനത്തിനിടയാക്കി. സന്ദേശം സിനിമയിലെ ശങ്കരാടി തോൽവി വിശദീകരിക്കുന്ന പോലെയാണെന്നായിരുന്നു ഒരംഗം ഇതിനെ ചൂണ്ടിക്കാട്ടിയത്. തലയാഴത്ത് വ്യക്തിവിരോധത്തിന്റെ പേരിൽ മണ്ഡലം കമ്മിറ്റി അംഗമായ വനിതക്ക് പഞ്ചായത്ത് ഇലക്ഷനിൽ സീറ്റ് നൽകാത്തതിന്റെ പേരിലാണ് പ്രശ്നങ്ങൾ രൂക്ഷമായത്. തലയാഴത്തുണ്ടായ പൊട്ടിത്തെറി  വൈക്കം മണ്ഡലത്തിലെ തോൽവിക്ക് കാരണമായെന്നാണ് ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ റിപ്പോർട്ട് ചെയ്തത്. വൈക്കത്ത് എം.എൽ.എ ആയിരുന്ന  സി.കെ. ആശയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പങ്കെടുത്ത യോഗത്തിലുണ്ടായ വിഷയം ആശ പരിഹരിക്കാതിരുന്നത് വൈക്കത്ത് എസ്.എൻ.ഡി.പിയുടെ വോട്ട് ചോർച്ചക്ക് കാരണമായെന്നും വിമർശനം ഉയർന്നു. ടി.വി. പുരം പഞ്ചായത്തിൽ അസംതൃപ്തരായ സി.പി.ഐ പ്രവർത്തകരുണ്ടെന്ന് സംസ്ഥാന സെക്രട്ടറി തന്നെ യോഗത്തെ അറിയിച്ചു. വൈക്കത്തെ സി.പി.ഐ സ്ഥാനാർത്ഥിയുടെ തോൽവിയിൽ രൂക്ഷ വിമർശനമാണ് ജില്ലാ കൗൺസിലിൽ ഉയർന്നത്. കൃഷി മന്ത്രിയായിരുന്ന പി.പ്രസാദ് കൂടി പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന്  നേരെയും ശക്തമായ വിമർശനം ഉയർന്നു. കർഷകർക്ക് ഒരു വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ് കൃഷിവകുപ്പ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു വിമർശനം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും