ഡിഗ്രി സീറ്റ് ഒഴിവ്
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്‌സ്, ബി.എസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, എം.എ ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഒന്നാം ഘട്ട അലോട്‌മെന്റ് വഴി പ്രവേശനം കിട്ടാത്തവര്‍ക്ക് നാളെ (June 26) വരെയുള്ള രണ്ടാം ഘട്ട അലോട്‌മെന്റില്‍ പങ്കെടുക്കാം. അതിനായി സര്‍വകലാശാലയുടെ cap.mgu.ac.in എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്തു പുതിയ ഓപ്ഷന്‍ നല്‍കണം. രണ്ടാം ഘട്ട അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 27 മുതല്‍ കോളേജിലെത്തി പ്രവേശനം നേടാം. ജൂലൈ ഒന്നിന് ഒന്നാം വര്‍ഷ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8848308797.
Comments ()