ഡി.ബി. കോളേജില്‍ വയലാര്‍ സ്മൃതി
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതി 'ഇന്ദ്രധനുസ്' സംഘടിപ്പിച്ചു. ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. വി. മഞ്ജു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൗൗമ്യ ദാസന്‍, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അനഘ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വയലാര്‍ കവിതകളുടെ ആലാപനവും നടന്നു.
Comments ()