ധ്രുവപുരം ക്ഷേത്രത്തില്‍ സര്‍പ്പ പ്രതിഷഠ
വൈക്കം: എസ്.എന്‍.ഡി.പി യോഗം 127ാം നമ്പര്‍ പടിഞ്ഞാറേക്കര ശാഖയിലെ തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന സര്‍പ്പസങ്കേതത്തിന്റെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. മേല്‍ശാന്തി സിബിന്‍ ശാന്തി, ഗോകുല്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു.

ക്ഷേത്രം പ്രസിഡന്റ് കെ. ദിവാകരന്‍, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.വി ബിനീഷ്, നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ കെ രാധാക്യഷ്ണന്‍, യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ് സെന്‍, ക്ഷേത്രഭാരവാഹികളായ ഡി. ഷിബു, ശോഭ ജയറാം, ടി.ടി സുശീലന്‍, ചന്ദ്രിക ശശി, വനിതാസംഘം പ്രസിഡൻ്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു എന്നിവർ നേതൃത്വം നല്‍കി.
Comments ()