ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി.പി.ഐ.
തിരുവനന്തപുരം: കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടതായും, അങ്ങനെയെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ അറിയിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബി.ജെ.പിയുടെ ചാനൽ അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. സി.പി.ഐക്ക് അനുവദിച്ച പരിപാടിയിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചെന്ന് ബിനോയ് വിശ്വം വിശദീകരിച്ചു. ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. വെറ്റിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഭാഗങ്ങൾ ഒഴിവാക്കാൻ ദുരദർശൻ ആവശ്യപ്പെട്ടത്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് വെട്ടി മാറ്റിയതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പൂർണമായും നിബന്ധനങ്ങൾ പാലിക്കുന്ന രീതിയിൽ തയാറാക്കിയ പരിപാടിയാണ് വെട്ടിമാറ്റിയത്. ബി.ജെ.പിയുടെ കൽപ്പനപ്രകാരമാണ് വെട്ടിമാറ്റൽ. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിനോയ് വിശ്വം വിമർശിച്ചു.
Comments ()