എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിന്റെ വാഹന പര്യടനം നാളെ മുതൽ
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിന്റെ വാഹന പര്യടനം നാളെ ആരംഭിക്കും. വാഹന പര്യടനത്തോടെ രണ്ടാം ഘട്ട പര്യടനത്തിലേക്ക് പ്രചരണം ആരംഭിച്ചു. രാവിലെ കല്ലറ പുത്തൻ പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പര്യടനം കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, നീരൊഴുക്കിൻ കവല, എസ്.ബി.ഐ ജംഗ്ഷൻ, മേക്കര, ചന്തപ്പറമ്പ്, കാവി മറ്റം, കല്ലറ മാർക്കറ്റ് ജംഗ്ഷൻ, ഉദയംതറ, പെരുംതുരുത്ത് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വെച്ചൂർ പഞ്ചായത്തിലെ ഇടയാഴം, വേരുവള്ളിൽ, അച്ചിനകം, കൈപ്പുഴ മുട്ട്, ശാസ്തക്കുളം, നഗരിന, അംബികാ മാർക്കറ്റ്, ബണ്ട് റോഡ് ജംഗ്ഷനിൽ സമാപിക്കും. എൻ.ഡി.എയുടെ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പര്യടനത്തിന് നേതൃത്വം കൊടുക്കും.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ