Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പി. പ്രദീപിൻ്റെ പൊതുസ്വീകരണ പരിപാടിയുടെ രണ്ടാം ദിനം

പി. പ്രദീപിൻ്റെ പൊതുസ്വീകരണ പരിപാടിയുടെ രണ്ടാം ദിനം
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന് വൈക്കം പോളശ്ശേരിയിൽ ലഭിച്ച സ്വീകരണം

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ പൊതുസ്വീകരണ പരിപാടിയുടെ രണ്ടാം ദിനത്തെ പര്യടനം ഇന്ന് രാവിലെ എട്ടിന് ചെറുപറമ്പില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂത്തുമുറി, പഞ്ചായത്തുപടി, മറ്റപ്പള്ളി, പള്ളി ലക്ഷംവീട്, പട്ടശ്ശേരി, തോട്ടുവക്കം, ഫിഷര്‍മെന്‍ കോളനി, ടൗണ്‍ഹാള്‍, പോളശ്ശേരി, കാര, ശ്രീനാരായണപുരം, പനമ്പുകാട്, മുണ്ടുകാട്, ഉദയനാപുരം, വൈപ്പിന്‍പടി, പരുത്തുമുടി, ചാലപ്പറമ്പ്, കൊപ്പറമ്പ്, ആറാട്ടുകുളങ്ങര, ചെട്ടിമംഗലം, കൊടിയാട്, മുട്ടുങ്കല്‍, വൈക്കപ്രയാര്‍, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, തേനാമിറ്റം, നാനാടം, ഓളി, മാടവന, നേരേകടവ്, അക്കരപ്പാടം, ഒഎല്‍എച്ച് കോളനി, ശാരദാമഠം, ചെമ്മനാകരി, തോട്ടിനക്കരപ്പാടം, മേക്കര, വാഴേകാട്, തറവട്ടം, മുണ്ടയ്ക്കല്‍, കുന്നുവേലി വഴി വടക്കേ കൊടൂപ്പാടത്ത് പര്യടനം സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.കെ ശശികുമാർ, ആദർശ് സുധർമൻ, ഹരിമോൻ, പ്രസന്നൻ, സോജിമോൻ, അനൂപ്, രതീഷ് രവീന്ദ്രൻ, ഗൗരിനന്ദന രാജേഷ്, സലിമോൻ എന്നിവർ പ്രസംഗിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ജോൺ വി. ജോസഫ്, ആർ. സുശീലൻ, ടി.എന്‍. രമേശന്‍, സി.കെ. ആശ എം.എല്‍.എ, പി. സുഗതന്‍, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, കെ. ശെല്‍വരാജ്, പി. Software, എന്‍. അനില്‍ ബിശ്വാസ്, എസ്. ബിജു, ആനന്ദ് ബാബു, കെ.വി. ജീവരാജന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, എം. സുജിന്‍, സി.പി. ജയരാജ്, ഡി. രഞ്ജിത് കുമാര്‍, അഡ്വ.കെ. പ്രസന്നന്‍, വി.കെ. അനില്‍കുമാര്‍, അഡ്വ. എം.ജി. രഞ്ജിത്ത്, കെ. വേണുഗോപാല്‍, പി.ഡി. സാബു, ജസീന ഷാജുദ്ദീന്‍, ടി.ടി. സെബാസ്റ്റ്യന്‍, എബ്രഹാം പഴയകടവന്‍, ലൂക്ക് മാത്യു, പി.ആര്‍. ശരത് കുമാര്‍, എം.ടി. ജോസഫ്, കെ.എസ്. വേണുഗോപാല്‍, എന്‍. ലാലു എന്നിവർ അനുഗമിച്ചു. മൂന്നാം ദിവസത്തെ പര്യടനം ശനിയാഴ്ച രാവിലെ എട്ടിന് ചെമ്പ് വാലേല്‍ നിന്ന് ആരംഭിച്ച് വൈകിട്ട് വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്ത് സമാപിക്കും.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ