Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം

കോട്ടയം: ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പരിപാടിയുടെ ഭാഗമായി യോഗം വിളിക്കാൻ തീരുമാനമായി. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ ഇന്ന് ചേർന്ന ഇന്റർ സെക്ടറൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. കോട്ടയം എൻ.ആർ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ഡെപ്യൂട്ടി കളക്ടർ സജിത്ത് നാസർ ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.

പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി. ലഹരി ഉപയോഗം വഴി പകരുന്ന രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, എക്സൈസ്, പോലീസ്, ഡ്രഗ്‌സ് കൺട്രോൾ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. യോഗത്തിൽ
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജെസി ജോയ് സെബാസ്റ്റ്യൻ, ഏകാരോഗ്യം ജില്ലാ നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പ്രസീദ എന്നിവരും പങ്കെടുത്തു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും