Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

എം.എൽ.എ ഫണ്ട് പിൻവലിച്ചതിൽ പ്രതിഷേധം

എം.എൽ.എ ഫണ്ട് പിൻവലിച്ചതിൽ പ്രതിഷേധം
എം.എൽ.എ ഫണ്ട് പിൻവലിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സദസ്സ്

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്ത് ഇടതു നഗരസഭാ അംഗത്തിൻ്റെ വാർഡിൽ റോഡിനായി അനുവദിച്ച എം.എൽ.എ ഫണ്ട്, തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിനാൽ എം.എൽ.എ പിൻവലിച്ചതായി ആക്ഷേപിച്ച് പ്രതിഷേധം.

0:00
/1:36

ഇരുപത്തി മൂന്നാം വാർഡിലെ വയനവേലി റോഡിന് അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് സി.കെ. ആശ എം.എൽ.എ ജില്ല കളക്ടർക്ക് കത്ത് നൽകിയിരുന്നു. റോഡ് പണിക്കായുള്ള എസ്റ്റിമേറ്റ് നഗരസഭ തയ്യാറാക്കി നൽകാത്തതാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്നായിരുന്നു വിശദീകരണം. എന്നാൽ എസ്റ്റിമേറ്റ് നഗരസഭ നൽകിയിരുന്നുവെന്നും പ്രദേശത്തെ വാർഡുകളിലെല്ലാം ഇടതു സ്ഥാനാർത്ഥികൾ തോറ്റതാണ് എം.എൽ.എയുടെ നടപടിക്ക് കാരണമെന്ന് ആക്ഷേപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. വൈക്കം എം.എൽ.എ സി.കെ. ആശയുടെ 2025-26 ലെആസ്തി വികസന ഫണ്ടിൽ നിന്നാണ് 15 ലക്ഷം രൂപ വയനവേലി റോഡിനായി അനുവദിച്ചത്. ഇരുപത്തിമൂന്നാം വാർഡിൽ സി.പി.എം നഗരസഭ അംഗം ഉള്ളപ്പോൾ ആയിരുന്നു ഫണ്ട് അനുവദിച്ചത്.കഴിഞ്ഞ വർഷം ഏഴാം മാസം എം.എൽ.എ ശുപാർശകത്തും നൽകി. പണമനുവദിച്ച എം.എൽ.എക്ക് അഭിവാദ്യങ്ങളുമായി പ്രദേശത്ത് ബോർഡുകളും സ്ഥാപിച്ചു. എന്നാൽ കഴിഞ്ഞ ഇലക്ഷനിൽ ഈ വാർഡിൽ മാത്രമല്ല സമീപത്തെ അഞ്ച് വാർഡുകളിലും ഇടത് സ്ഥാനാർത്ഥികൾ തോറ്റു. ഇതിനിടെയാണ് ഈ മാസം പന്ത്രണ്ടിന് പദ്ധതി നടപ്പാക്കേണ്ടന്ന് എം.എൽ.എ കളക്ടർക്ക് ശുപാർശ കത്ത് നൽകിയത്. ഇതിനിടെ 400 മീറ്ററിലധികം വരുന്ന റോഡ് ഉയർത്തി ടാറ് ചെയ്യാനുള്ള എസ്റ്റിമേറ്റടക്കം ഭരണാനുമതിക്കായി നൽകിയിരുന്നു എന്നാണ് അന്നത്തെ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് പറഞ്ഞത്. എം.എൽ.എയുടെ ശുപാർശ പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകേണ്ടന്ന കളക്ടറുടെ അറിയിപ്പ് നഗരസഭയിൽ ലഭിച്ചതോടെയാണ് സംഭവം പുറത്തിഞ്ഞത്. പണമനുവദിച്ച് ഭരണാനുമതി മാത്രം കിട്ടേണ്ട ഈ റോഡ് പണി മുടക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ നാണക്കേടിനും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും