Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

എം.പിയുടെ വാക്കിന് പുല്ല് വില നൽകി റെയിൽവേ; വെള്ളൂരിലെ കല്ലുങ്കൽ റെയിൽവേ ഗേറ്റ് പൂട്ടി

എം.പിയുടെ വാക്കിന് പുല്ല് വില നൽകി റെയിൽവേ; വെള്ളൂരിലെ കല്ലുങ്കൽ റെയിൽവേ ഗേറ്റ് പൂട്ടി
വെളളൂരിലെ കല്ലുങ്കൽ റെയിൽവേ ഗേറ്റ് പൂട്ടിയ നിലയിൽ

വെളളൂർ: എം.പിയുടെ വാക്കിന് പുല്ല് വില നൽകി റെയിൽവേ, വെള്ളൂരിലെ കല്ലുങ്കൽ റെയിൽവേ ഗേറ്റ് പൂട്ടി. അതും ഇനി തുറക്കില്ലെന്ന് ശക്തമായ സന്ദേശമെന്നോണമാണ് അടച്ചിരിക്കുന്നത്.

0:00
/1:22

കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ടിട്ടും വെള്ളൂരിലെ കല്ലുങ്കൽ റെയിൽവേ ഗേറ്റ് തുറക്കാൻ കൂട്ടാക്കാതെ റെയിൽവേ മുന്നോട്ട് ജനരോഷം ശക്തമാവുകയാണ്. പതിറ്റാണ്ടുകളായുള്ള റയിവെ ഗേറ്റ് രണ്ട് മാസം മുമ്പ് അടച്ചതോടെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയിരുന്നു. ഫ്രാൻസിസ് ജോർജ് എം.പി സ്ഥലത്തെത്തി റെയിൽവേ ഉദ്യോഗസ്ഥരുയുമായി ബന്ധപ്പെട്ടിരുന്നു. റെയിൽവേ ഗേറ്റ് ഉടനെ തുറക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആഴ്ചകൾ കഴിഞ്ഞ് തുറന്ന ഗേറ്റ് അടുത്ത ദിവസം തന്നെ കൂടുതൽ തടസങ്ങൾ സ്ഥാപിച്ച് വാഹനങ്ങൾക്ക് കയറാതെ പൂട്ടിയത്. അതും ഒരാൾക്ക് തന്നെ കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന രീതിയിലും ഗേറ്റ് അടച്ചതോടെ രണ്ട് കുടുംബങ്ങളുടെ യാത്ര മാർഗ്ഗം പൂർണ്ണമായി ഇല്ലാതാവുകയും നിരവധി കുടുംബങ്ങൾക്കും കർഷകർക്കും ഏറെ ദുരിതവുമായി മാറിയിരിക്കുകയാണ്. കേളകം പാടശേഖരം വരെയുള്ള കലയത്തുംകുന്ന്കുളം -കല്ലുങ്കൽ റോഡ് മുറിച്ചാണ് ഇവിടെ പണ്ട് റയിൽപാത നിർമ്മിച്ചത്. ഇവിടെ യാത്രാ സൗകര്യത്തിനായി നിർമ്മിച്ച ഗേറ്റ് അടച്ചതോടെയാണ് പ്രദേശവാസികൾക്ക് ദുരിതമായി മാറിയിരിക്കുന്നത്. 100 ഏക്കറിലധികമുള്ള കേളകം പാടത്ത് കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയിലാണ് കർഷകർ. പാടത്തേക്ക് വാഹനങ്ങൾ എത്താത്തത് ആണ് പ്രതിസന്ധി. സ്കൂൾ വാഹനമടക്കം എത്താൻ മടിക്കുന്നതോടെ വിദ്യാർത്ഥികളും നിരവധി കുടുംബങ്ങൾക്ക് മാത്രമല്ല കർഷകർക്ക് പാടം തരിശിടേണ്ട സ്ഥിതിയാണ് ഇവിടെ റയിവെ സൃഷ്ടിച്ചിരിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും