Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

വൈക്കം: വൈക്കത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയമാനുസൃത രേഖകളില്ലാതെ വൈക്കം ടി.വി. പുരത്തുനിന്ന് കൊണ്ടുപോകാൻ ശ്രമിച്ച കക്ക ഉദ്യോഗസ്ഥർ കുലശേഖരമംഗലത്തു വച്ചു വാഹനം പിന്തുടർന്നു പിടിച്ചെടുത്തത്. നിയമലംഘനത്തിന് 40,000 രൂപ പിഴയും ഈടാക്കി. ജല-കരമാർഗങ്ങളിലൂടെ 200 കിലോയിൽ കൂടുതൽ കക്ക, കക്കാത്തോട്, കക്ക ഇറച്ചി എന്നിവ കൊണ്ടുപോകണമെങ്കിൽ ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റ് നിർബന്ധമാണ്. ഈ പെർമിറ്റ് ഇല്ലാതെയാണ് കക്ക കടത്താൻ ശ്രമിച്ചത്.


നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്‌സ് എബ്രഹാം അറിയിച്ചു. കോട്ടയം ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.എ. അഞ്ജലീദേവി, ഓഫീസ് ജീവനക്കാരായ പി.എ. ജിഷ്ണു, ജെ. ഗിരീഷ്, ആർ. സ്വാതിഷ്, സി.ബി. വിപിൻ എന്നിവരും ഉണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും