Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഭക്തിയുടെ നിറവിൽ പൂരാഘോഷത്തിന് സമാപനമായി

ആർ. സുരേഷ്ബാബു

ഭക്തിയുടെ നിറവിൽ പൂരാഘോഷത്തിന് സമാപനമായി
അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോൽസവത്തിന്റെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ

വൈക്കം: ഭക്തിയുടെ നിറവിൽ അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് സമാപനമായി. പൂരത്തിന്റെ പ്രധാന ആകർഷണമായ ഗരുഡൻ തൂക്കവും ചെണ്ടമേളക്കാരുടെ ദ്രുത താളവും ഗരുഡൻ പറവകളുടെ പയറ്റും ആസ്വദിക്കാൻ ക്ഷേത്ര മൈതാനിയിൽ ആയിരങ്ങളാണ് എത്തിയത്. കേരളത്തിലെ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ നടന്നു വരുന്ന അരയൻകാവ് ക്ഷേത്രത്തിൽ ഇക്കുറി ഒറ്റ തൂക്കങ്ങളടക്കം മൂന്നൂറിലധികം തൂക്കങ്ങൾ നടന്നത്. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം സർവ്വാഭരണ വിഭൂഷിതമായി ദേവിയെ പുറത്തെക്ക് എഴുന്നള്ളിച്ചു.
ഒറ്റ തൂക്കങ്ങളും, ദാരികൻ തൂക്കവും ഒരുക്കിയ ഭക്തി നിർഭരമായ അന്തരീക്ഷത്തിലേക്ക് അർദ്ധരാത്രിയോടെ ഗരുഡൻ തൂക്കങ്ങളും വന്നു ചേർന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗരുഡൻ പറവകളെ ക്ഷേത്ര ഗോപുര നടയിൽ വരവേറ്റ് പൂരപറമ്പിലേക്ക് ആനയിച്ചു. ചെണ്ടമേളം ഉയർന്നതോടെ നിര നിരയായി അണിനിരന്ന ഗരുഡൻ പറവകൾ പയറ്റു തുടങ്ങിയത് വിസ്മയ കാഴ്ചയായി. കൂട്ട പയറ്റിന് ശേഷം ഓരോ ഗരുഡൻമാരും ക്ഷേത്രത്തിന് വലം വച്ച് തുക്കകളിത്തട്ടിൽ പറന്നു കയറി പയറ്റ് നടത്തി ചൂണ്ട കുത്തലും നടന്നു.
ഗരുഡൻ തൂക്കം എന്ന അനുഷ്ഠാന കല ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്. ദാരിക വധത്തിന് ശേഷം കോപം ശമിപ്പിക്കുവാൻ വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയച്ചു. കാളിയെ സന്തോഷിപ്പിക്കുവാനായി ഗരുഡൻ നൃത്തം ചെയ്യുകയും തുടർന്ന് തന്റെ രക്തം അർപ്പിക്കുകയും ചെയ്തോടെ ദേവിയുടെ കോപം അടങ്ങിയാതായി ഐതിഹ്യം ഭക്തി നിർഭരമായ ചടങ്ങുകാണുവാൻ ആയിരകണക്കിന്ന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്ര ഭാരാവാഹികളായ പരമേശ്വരൻ പുതു വാമന, ഉണ്ണികൃഷ്ണൻ പുതു വാമന എം.എം. രമേശൻ, എസ്.ബി. ശ്രീജിത്, എം.കെ. ദാസൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.