Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ദുഖവെള്ളിയാഴ്ച; വൈക്കത്ത് പരിഹാര പ്രദിക്ഷണം നാളെ

വൈക്കം: ദുഖവെള്ളി ആചരണത്തിന്റെ ഭാഗമായി വൈക്കത്ത് 11 ഇടവക ദേവാലയങ്ങൾ പങ്കെടുക്കുന്ന പരിഹാര പ്രദക്ഷിണം വെള്ളിയാഴ്ച വൈകിട്ട് നടക്കും. വൈകിട്ട് 4ന് വിവിധ ദേവാലയങ്ങളിൽ നിന്നും പരിഹാര പ്രദക്ഷിണങ്ങൾ പുറപ്പെടും. വൈകിട്ട് 5ന് കച്ചേരിക്കവലയിൽ ഒത്തുകൂടി പരിഹാര പ്രദക്ഷിണം വെൽഫയർ സെന്ററിലേക്ക് പുറപ്പെടും. മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയേ ധ്യാനിച്ച് കൊണ്ട് നീങ്ങുന്ന പരിഹാര പ്രദക്ഷിണത്തിൽ യേശുദേവനെ കുരിശിലേറ്റിയ ദൃശ്യങ്ങൾ അവതരിപ്പിച്ചാണ് പ്രദക്ഷിണം പുറപ്പെടുക. 5.30ന് വെൽഫയർ സെന്ററിൽ നടക്കുന്ന ദുഖവെള്ളി ആചരണത്തിൽ കലൂർ റിനുവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശ്ശേരി പീഢാനുഭവ സന്ദേശം നൽകും. ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ. ആന്റണി പരവര എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികരാകും.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ