Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി

എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: പിണറായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പ്രകടനപത്രിക വാഗ്ദാനം എത്രമാത്രം നടന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരെന്ന നിലയില്‍ ഇത്തമൊരു കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സാധാരണക്കാരൻ്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന ലൈഫ് പദ്ധതിയിലൂടെ 10 വർഷം കൊണ്ട് അതിന്‍റെ ഭാഗമായി അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിക്കഴി‍ഞ്ഞു. ഒരു വീട്ടില്‍ ശരാശരി നാലുപേരെന്ന കണക്കിലെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയിലൂടെ 2789  വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പട്ടയമില്ലാത്ത 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. പി.എസ്.സി വഴി 3,13,202 നിയമനങ്ങള്‍ നടത്തി. വയനാട് പുനരധിവാസത്തില്‍ 178 വീടുകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.