ഗതാഗത നിയന്ത്രണം
വൈക്കം: തണ്ണീർമുക്കം ബണ്ട് വഴിയുള്ള ഗതാഗതത്തിന് നാളെ മുതൽ മൂന്നുദിവസത്തേക്ക് ഭാഗികമായി തടസ്സം ഉണ്ടാകാൻ സാധ്യത..ബണ്ടിലെയും സമീപപ്രദേശത്തെയും റോഡുകളിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗത തടസ്സത്തിന് സാധ്യത ഉള്ളത്. വൈക്കം വെച്ചൂർ റോഡിലും കല്ലറ റോഡ് വഴിയും കുമരകം റോഡ് വഴിയും ബണ്ടിലേക്ക് എത്തുന്നവരുടെ വാഹന ഗതാഗതത്തെ സാരമായി ബാധിച്ചേക്കും. ചേർത്തല ,തണ്ണീർമുക്കം ഭാഗങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കും ഭാഗികമായ തടസ്സം ഉണ്ടായേക്കും .റോഡിലെ കുഴികൾ അടയ്ക്കുന്ന ജോലികൾ നാളെ തുടങ്ങി ശനിയാഴ്ച പൂർത്തിയാക്കും എന്നാണ് കഴിഞ്ഞദിവസം റോഡ് പരിശോധിക്കാൻ എത്തിയ മന്ത്രി മോൻസ് ജോസഫ് അറിയിച്ചത്. കുടവെച്ചൂർ പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായതോടെ കഴിയുന്നതും വേഗം കുഴികളടച്ച് അറ്റകുറ്റപ്പണി തീർക്കാനാണ് ശ്രമം.
Comments ()