ഗുണ്ട ബിനു' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു
അറ്റ്ലാൻ്റ: ഗുണ്ട ബിനു' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു അമേരിക്കയിലെ അറ്റ്ലാൻ്റയിലായിരുന്നു അന്ത്യം. അടുത്തിടെയാണ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയത്. കുഴഞ്ഞു വീണ ഉടൻ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര കറ്റാനം സ്വദേശിയാണ്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും ശരത് പ്രവർത്തിച്ചിട്ടുണ്ട്. ഗുണ്ടാ കഥാപാത്രത്തിലൂടെയാണ് ബിനു ശ്രദ്ധേയനായത്. വലിയ മീശയും പേടിപ്പെടുത്തുന്ന ഭാവവുമുള്ള, എന്നാല്‍ കുട്ടികളുടെ സ്വഭാവം കാണിക്കുന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ശരത് കൂടുതലായും അവതരിപ്പിച്ചിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. ജന്മദിനത്തിലാണ് അവസാന പോസ്റ്റ് പങ്കുവച്ചത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ