ഹരിത വിദ്യാലയം പുരസ്കാരം
വൈക്കം: മറവന്തുരുത്ത് പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയ പുരസ്‌കാരം മറവന്തുരുത്ത് സർക്കാർ യു.പി. സ്കൂളിന് ലഭിച്ചു. പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും ശാസ്‌ത്രീയ പാഴ്‌വസ്തു പരിപാലനവും മാതൃകാപരമായി കുട്ടികൾക്ക് പകർന്ന് നൽകിയതിന്റെ അടിസ്ഥാനത്തിൽ മറവന്തുരുത്ത് പഞ്ചായത്ത് പ്രഖ്യാപിച്ച ഹരിത വിദ്യാലയ പുരസ്‌കാരമാണ് സർക്കാർ. യു.പി സ്കൂളിന് ലഭിച്ചത്.

പഞ്ചായത്ത് ഏർപ്പെടുത്തിയ പത്ത് ഹരിത സേനാ സ്കോളർഷിപ്പുകൾക്കും സ്കൂളിലെ വിദ്യാർത്ഥികൾ അർഹരായി. ഇവർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. സ്കൂളിന് വേണ്ടി ഹരിത സേനാംഗമായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മരിയ എസ്തർ ബിനോയ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി.സി. തങ്കൻ, വാർഡ് പഞ്ചായത്ത് അംഗം വനജാ അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി. വിജയൻ എന്നിവർ പങ്കെടുത്തു.
Comments ()