Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ടവ്വലും പുതപ്പും വരെ വിടാതെ യാത്രക്കാർ: റെയിൽവേയ്ക്ക് നഷ്ടം കോടികൾ

ടവ്വലും പുതപ്പും വരെ വിടാതെ യാത്രക്കാർ: റെയിൽവേയ്ക്ക് നഷ്ടം കോടികൾ

ന്യൂദൽഹി: രാജ്യത്തെ ട്രെയിനുകളിൽ നാല് വർഷത്തിനിടെ പുതപ്പുകളും തലയിണയും ടവ്വലുമടക്കം ഒരുകോടി 27ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് വാർത്ത. എന്നാൽ പാലക്കാട് ഡിവിഷനിൽ ഒരു കവർച്ചക്കേസ് പോലുമില്ലെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്. എ.സി കംപാർട്ട്മെന്റുകളിലെ വസ്തുക്കൾ യാത്രക്കാർ മോഷ്ടിച്ചതിലൂടെ റയിൽവേയ്ക്ക് കോടികളുടെ നഷ്ടമുണ്ടായതത്രെ. കഴിഞ്ഞ നാല് വർഷത്തിനിട്ടെ നടന്ന അടിച്ചുമാറ്റൽ കണക്കുകൾ ഇങ്ങനെ
46 ലക്ഷം ടവ്വലുകൾ,
41 ലക്ഷം ബെഡ് ഷീറ്റുകൾ,
23 ലക്ഷം തലയിണ കവറുകൾ,
13 ലക്ഷം പുതപ്പുകൾ
2.75 ലക്ഷം തലയിണകൾ.
മോഷണം പോയ സാധനങ്ങളുടെ മൂല്യം ഏകദേശം 104 കോടി രൂപയോളം വരുമത്രെ... ആയിരത്തിൽ ഒരു യാത്രക്കാരൻ റെയിൽവെയുടെ വസ്തുക്കൾ മോഷ്ടിക്കുന്നതായാണേ... ഈ കണക്ക്. ബിക്കാനീർ, ജോധ്‌പൂർ, ജയ്‌പൂർ, റാഞ്ചി എന്നീ ഡിവിഷനുകളിലാണ് ഏറ്റവും കൂടുതൽ കവർച്ച നടന്നത്. പാലക്കാട് ഡിവിഷനിൽ ഒരു കവർച്ച കേസ് പോലും ഇല്ല എന്ന ആശ്വാസവുമുണ്ട് കേട്ടൊ... യാത്ര തീരുന്നതിന് അര മണിക്കൂർ മുമ്പ് പുതപ്പും മറ്റും തിരികെ കിട്ടിയെന്ന് ജീവനക്കാർ ഉറപ്പിക്കണം എന്ന നിർദേശമുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കാൻ കഴിയാറില്ല.ശ്രദ്ധിക്കുക... ഇനിയെങ്കിലും നമ്മുടെ ഇൻഡ്യൻ റയിൽവെയെ ഇങ്ങനെ കൊള്ളയടിക്കല്ലെ...

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും