Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈകുന്നേരം 7നും രാത്രി 12 നുമിടയിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.ഉയർന്ന വൈദ്യുതി ആവശ്യകതയും കാറ്റിൽനിന്നുള്ള ഉൽപ്പാദനത്തിൽ ഉണ്ടായ വൻ കുറവും കാരണം രാജ്യം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ജനറൽ മാനേജർ അയച്ച അടിയന്തര സന്ദേശത്തിലെ വിവരങ്ങളിൽ പ്രധാനപ്പെട്ടത് ഒന്ന് രാജ്യത്തുടനീളമുള്ള വൈദ്യുതി ആവശ്യകത മുൻദിവസത്തെ അപേക്ഷിച്ച് ഏകദേശം 5 ജിഗാവാട്ട് (GW) വർദ്ധിച്ച് ഇന്ന് രാവിലെ 10:45-ഓടെ 255 ജിഗാവാട്ടിൽ എത്തിയിരുന്നു. ഇതിൽ ദക്ഷിണ മേഖലയിലെ ആവശ്യകതയിൽ മാത്രം 1.5ജിഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്.

സൗരോർജമില്ലാത്ത സമയങ്ങളിലും (നോൺ സോളർ അവേഴ്സ്) ആവശ്യകത ഇതേ രീതിയിൽ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണു കണക്കാക്കുന്നത്. മാത്രവുമല്ല രാജ്യത്താകമാനമുള്ള, കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം മുൻദിവസത്തെ അപേക്ഷിച്ച് ഏകദേശം 6.5 ജിഗാവാട്ട് കുറവാണ്. കൂടാതെ, കഴിഞ്ഞ ദിവസം (സെപ്റ്റംബർ 1) സൗരോർജമില്ലാത്ത സമയങ്ങളിലെ താപവൈദ്യുത ഉൽപ്പാദനം അതിനു മുൻപത്തെ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 5 ജിഗാവാട്ട് കുറവായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം 7:16ന് സിസ്റ്റം ഫ്രീക്വൻസി ഏറ്റവും കുറഞ്ഞ നിരക്കായ 49.43 Hz ൽ എത്തിയിരുന്നു. കാറ്റിൽനിന്നുള്ള ഉൽപ്പാദനം കുറഞ്ഞുനിൽക്കുന്നതിനാൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഫ്രീക്വൻസി താഴ്ന്ന നിലയിൽ തുടരാൻ സാധ്യതയുണ്ട്. കൂടാതെ ഈ സമയങ്ങളിൽ ലഭ്യമാകുന്ന റിസർവ് വൈദ്യുതി ശേഖരവും പരിമിതമാണ് ഇത് കണക്കിലെടുത്താണ് .സംസ്‌ഥാനങ്ങൾക്ക് പാലിക്കേണ്ട കർശന നിർദ്ദേശങ്ങൾ നൽകിയത്.
ദേശീയ ഗ്രിഡിൻ്റെ സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും വൈദ്യുതി പോർട്ട്ഫോളിയോ കൃത്യമായി കൈകാര്യം ചെയ്യാനും അനുവദിക്കപ്പെട്ട ഷെഡ്യൂൾ അനുസരിച്ചു മാത്രം ഗ്രിഡിൽനിന്നു വൈദ്യുതി എടുക്കാനും നിർദേശിച്ചിട്ടുണ്ട്.പ്രതിസന്ധി മറികടക്കാൻ അവസാന മാർഗമെന്ന നിലയിൽ അനുയോജ്യമായ ഡിമാൻഡ് മാനേജ്മെന്റ് നടപടികൾ (വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ളവ) സ്വീകരിക്കാനും, പീക്ക് സമയങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (ബെസ്) ചാർജ് ചെയ്യുന്നതും പമ്പ്‌ഡ് സ്റ്റോറേജ് പ്ലാന്റുകളുടെ (പിഎസ്‌പിഎസ്) പമ്പിങ് മോഡും നിയന്ത്രിക്കാനും ഗ്രിഡ് കൺട്രോളർ സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഇന്ന് രാത്രിയോടെ സംസ്‌ഥാനത്ത് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരായിരിക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും