കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി.
വൈക്കം: വൈക്കത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പ്രചരണ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായി പരാതി.
തലയാഴത്തും വൈക്കത്തുമാണ് വലിയ ഫ്ലക്സ് ബോർഡുകളടക്കമുള്ളവ കുത്തിക്കീറിയ നിലയിൽ കണ്ടത്. തലയാഴം പുന്നപ്പൊഴിയിൽ ഒമ്പതാം വാർഡിൽ മൂന്ന് തവണ പ്രവർത്തകർ സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളുമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത് എന്നാണ് ബിജെപിയുടെ ആക്ഷേപം. എറണാകുളം റോഡരുകിൽ നാഗമ്പൂഴി കാവിന് സമീപം എതിർഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചിരുന്ന വലിയ ഫ്ലക്സ് ബോർഡാണ് ഇന്ന് കുത്തിക്കീറിയ നിലയിൽ കണ്ടത്. അജിത്തിൻ്റെ നിൽക്കുന്ന ചിത്രമുള്ള ഫ്ലക്സാണ് പൂർണ്ണമായി കുത്തികീറിയത്. തലയാഴം, കൂവം, വാഴേക്കാട് മേഖലകളിലും അജിത്തിൻ്റെ പോസ്റ്റുകളടക്കമുള്ള കഴിഞ്ഞ ദിവസം നശിപ്പിച്ചതായാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്. ഇത്തവണ ത്രികോണ മത്സര പ്രതീതി ഉയർത്തിയാണ് ഇരു മുന്നണികൾക്കൊപ്പം നിൽക്കുന്ന രീതിയിൽ ബി.ജെ.പി വൈക്കത്ത് പ്രചരണം നടത്തുന്നത്. സി.പി.ഐ വിട്ട് ബി.ജെ.പിയിൽ ചേർന്നാണ് ഇത്തവണ അജിത്ത് ഇത്തവണ ജനവിധി തേടുന്നത്.
Comments ()