കടുത്തുരുത്തി ബൈപാസ് പ്രവേശന കവാടങ്ങൾ അപകടക്കെണിയാകുന്നു
കടുത്തുരുത്തി: കടുത്തുരുത്തി ബൈപാസി ൻ്റെ ഇരു ഭാഗത്തെയും പ്രവേശന കവാടങ്ങൾഅപകട ഭീഷണിയാവുന്നു. വൈക്കം കോട്ടയം പ്രധാന പാതയിൽ നിന്ന് വാഹനങ്ങൾ ബൈപാസ്സിലേക്ക് തിരിയുന്ന ഇരു ഭാഗങ്ങളിലുമാണ് അപകടം പതിവാകുന്നത് വൈക്കം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കടുത്തുരുത്തി ടൗണിലേക്കും ഒപ്പം ബൈപാസിലേക്കും തിരിയുമ്പോൾ ബൈപാസിലൂടെ എത്തുന്ന വാഹനങ്ങളും പ്രധാന റോഡിലേക്ക് എത്തുന്ന സ്ഥിതിയാണ് അപകട കാരണ മാകുന്നത്. ഇവിടെ ഇരു ഭാഗത്തും ഡിവൈഡുറുകളൊ സിഗ്‌നൽ സംവിധാനമൊ ഇല്ലാത്തതാണ് അപകട സ്ഥിതിക്ക് കാരണം.

കടുത്തുരുത്തി ടൗണിലേക്കും ബൈപാസിലേക്കും തിരിയുന്നതിനിടെ പ്രവേശന ഭാഗത്ത് ബൈപാസിലൂടെ എത്തുന്ന വാഹനങ്ങളും നിയന്ത്രണങ്ങളില്ലാതെ എത്തുന്നതാണ് കൂട്ടിയിടിച്ച് അപകട കാരണമാകുന്നത്. ഇന്നലെ ഐ.ടി.സി ജംഗ്ഷനിൽ നിന്നെത്തിയ സ്കൂട്ടറിൽ വാഹനമിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. ഇവിടെ നിരവധി ചെറിയ അപകടങ്ങൾ പതിവായി ഉണ്ടാകുന്നതായാണ് നാട്ടുകാർ പറയുന്നത്. കടുത്തുരുത്തി ടൗണിൽ നിന്ന് വരുന്ന വാഹനങ്ങളും ബൈസിലേക്കും പുറത്തേക്കുമെല്ലാമുള്ള വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പാത്തെത്തുന്ന സ്ഥിതിയാണ് ബൈപാസിൻ്റെ ഇരു ഭാഗത്തെയും പ്രവേശന ഭാഗത്ത് അപകട ഭീഷണി ഉയർത്തുന്നത്. ഇവിടെ അപകടമൊഴിവാക്കാൻ അടിയന്തിരമായി സംവിധാനമൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments ()