കാർഗിൽ വിജയദിനാചരണം നടത്തി
വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ഡോ. അനൂപ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് ജീവൻ ശിവറാം സംസാരിച്ചു. തുടർന്ന് യുദ്ധത്തിൽ പങ്കെടുത്ത നായിക് കെ.കെ. ശശിധരൻ, ബി.എസ്.എഫ് ഇൻസ്പെക്ടർ ജോയി മാതു എന്നിവരെ പ്രസിഡൻ്റ് ഷോൾ അണിയിച്ച് ആദരിച്ചു. അസി.ഗവർണർ ടി.കെ. ശിവപ്രസാദ് എം. സന്ദീപ്, പി.എ. സുധീരൻ, സെക്രട്ടറി ഡോ.ജി. മനോജ്, എൻ.കെ. സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Comments ()