ഞാറ്റുവേല ചന്തയും കർഷക സഭയും ബുധനാഴ്ച
കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ ഈ വർഷത്തെ ഞാറ്റുവേല ചന്തയും കർഷക സഭയും ബുധനാഴ്ച നടത്തും. ബുധനാഴ്ച രാവിലെ 11 മണിക്ക് കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിലാണ് പരിപാടി. കടുത്തുരുത്തി കൃഷി ഭവൻ ഇക്കോ ഷോപ്പ് മുഖാന്തരം കുറ്റി കുരുമുളക്, ഫലവൃക്ഷ തൈകൾ, ഇഞ്ചിവിത്ത്, പയർ മുതലായവയുടെ വിൽപനയും ഉണ്ടാകും.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. റോയ് ജോർജ് ഉത്ഘാടനം ചെയ്യും. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
ടോമി മാത്യു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ പങ്കെടുക്കും.
Comments ()