കെ. ബിനിമോൻ്റ വാഹന പ്രചരണ ജാഥ കല്ലറയിൽ നിന്നും ആരംഭിച്ചു
വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ തുറന്ന വാഹനത്തിലെ പ്രചരണം ഉച്ച കഴിഞ്ഞ് 3 മണിക്ക് കല്ലറ എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. യു.ഡി.എഫ് ചെയർമാൻ കെ.ടി. തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച എൽ.ഡി.എഫിൻ്റെ ദേവസ്വം മന്ത്രിയും നേതാക്കളും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുകയാണന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ടി.എ. മനോജ്, എൻ.ഐ. സൈമൺ, വേണുഗോപാൽ, ഗോപിക്കുട്ടൻ, ശ്യാംകുമാർ, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്ത്, അഖിൽ കുര്യൻ, അഡ്വ.പി.പി. സിബിച്ചൻ, പി.വി. പ്രസാദ്, പി.എൻ. ബാബു, ജയ് ജോൺ പേരയിൽ, സിറിൾ ജോസഫ്, വിജയമ്മ ബാബു, സീതു ശശിധരൻ, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, എം.ആർ. ഷാജി എന്നിവർ പ്രസംഗിച്ചു.
Comments ()