മുറിഞ്ഞപുഴയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് കെ. ബിനിമോൻ്റെ കാൽനട പര്യടനം
വൈക്കം: യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.ബിനിമോൻ ഇന്നലെ മുറിഞ്ഞപുഴയിൽ നിന്നും കാൽ നടയായി കാട്ടിക്കുന്ന് വരെ പര്യടനം നടത്തി. തുടർന്ന് തുറന്ന വാഹനത്തിൽ ചെമ്പ് പഞ്ചായത്തിലെ തുരുത്ത്, തുരുത്തുമ്മ, ബഹ്മമംഗലം, ഏനാദി, വടകര, നീർപ്പാറ അസ്സീസി മൗണ്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വെകിട്ട് 3 മണി മുതൽ പാലാംകടവിൽ നിന്നും തുടർന്ന പര്യടനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസ്സീസ് ബന്ധായി ഉദ്ഘാടനം ചെയ്തു. തുമ്പേതുരുത്ത്, പാറയ്ക്കൽ, ചുങ്കം, ആലിൻചുവട്, ചിറക്കടവ്, ഇടവട്ടം, കടൂക്കര, പഞ്ചായത്ത് ഇംഗ്ഷൻ, ഐ എച്ച്ഡിപി കോളനി, അപ്പക്കോട്ട് കോളനി, ടോൾ ജംഗ്ഷൻ, ചാത്തനാട്, തറവെട്ടം, മേക്കര, വാഴേ കാട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൂട്ടുമ്മേൽ കവലയിൽ പര്യടനം സമാപിച്ചു. സ്ഥാനാർത്ഥിയെ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു, മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ. തോട്ടു പുറം, ചെയർമാൻ സജികുളങ്ങര, പി.വി. പ്രസാദ്, പി.സി. തങ്കരാജ്, എൻ.സി. തോമസ്, ആർ. അനീഷ്, ലീന ഡി. നായർ, വിജയമ്മ ബാബു, കെ.കെ. സിദ്ദിക്ക്, നിസാർ തുടങ്ങിയവർ അനുഗമിച്ചു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ