Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വ്യാജ കസ്റ്റമർ കെയറുകൾ: കരുതിയിരിക്കാം, ഇന്റർനെറ്റിലെ കെണികളെ

വ്യാജ കസ്റ്റമർ കെയറുകൾ: കരുതിയിരിക്കാം, ഇന്റർനെറ്റിലെ കെണികളെ

തിരുവനന്തപുരം: ആധുനിക കാലത്ത് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ, ഈ സൗകര്യം തന്നെ ഒരു വലിയ ഭീഷണിയായി മാറുകയാണ്. വിവിധ ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ പേരിൽ ഗൂഗിളിലും മറ്റും വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. സഹായം തേടി ഈ നമ്പറുകളിൽ വിളിക്കുന്ന ഉപഭോക്താക്കളെ, യഥാർത്ഥ ഏജന്റാണെന്ന് വിശ്വസിപ്പിച്ച് തിരികെ വിളിക്കുകയും, പരാതി പരിഹരിക്കാനെന്ന വ്യാജേന അവരുടെ ഫോണിൽ റിമോട്ട് ആക്‌സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.

തുടർന്ന്, രജിസ്ട്രേഷൻ ഫീസെന്ന പേരിൽ ചെറിയൊരു തുക അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തുകയാണ് ഇവരുടെ പതിവ്. ഈ സാഹചര്യത്തിൽ, ഗൂഗിളിൽ ലഭിക്കുന്ന നമ്പറുകൾ പൂർണ്ണമായും വിശ്വസിക്കരുത്. ഏതൊരു സേവനത്തിനും ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ നിർദ്ദേശപ്രകാരം റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. OTP, PIN, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ http://www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകാൻ പോലീസ് നിർദ്ദേശിച്ചു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും