Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി ബഷീറിന് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ബഷീറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.

കാട്ടുപോത്തിന്റെ ശല്യം ഏറെ നാളായി രൂക്ഷമാണെന്നും നിരവധി തവണ പരാതി നൽകിയിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ ജനങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും