Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വേറിട്ട പ്രതിഷേധം: റോഡിലെ കുഴിയിൽ കഞ്ഞിവെച്ച് കുടിച്ച് നാട്ടുകാർ

വേറിട്ട പ്രതിഷേധം: റോഡിലെ കുഴിയിൽ കഞ്ഞിവെച്ച് കുടിച്ച് നാട്ടുകാർ

കോട്ടയം: തകർന്ന റോഡിലെ കുഴിയിൽ കഞ്ഞി വച്ച് കുടിച്ച് ഒരു പ്രതിഷേധം നടന്നു. കോട്ടയം കടുത്തുരുത്തി പെരുവയിൽ. കയ്യുരിക്കൽ – ഇറുമ്പയം റോഡ് തകർന്ന് കിടന്ന് നാളേറെയായിട്ടും നന്നാക്കാൻ നടപടി ഉണ്ടാകാത്തതിലായിരുന്നു റോഡിലെ കുഴിയിൽ കഞ്ഞി വെച്ച് നാട്ടുകാർ പ്രതിഷേധിച്ചത്.

തിരുവോണ ദിനത്തിലായിരുന്നു റോഡിലെ കുഴിയിൽ ഇവർ കഞ്ഞിവച്ച് കുടിച്ചത്. റോഡരുകിൽ പ്രതിഷേധ ബാനറും ഉയർത്തിയാണ് പ്രതിഷേധ കഞ്ഞി കുഴിയിൽ പാകം ചെയ്ത് കുടിച്ചത്. ഈ റോഡിലെ കുഴിയിൽ അടുപ്പ്കൂട്ടി പ്രതിഷേധവും അവഗണിച്ചാൽ പ്രതിഷേധം ശക്തമാക്കാനാണ് ദുരിതയാത്ര ചെയ്യുന്ന പ്രദേശവാസികളുടെ തീരുമാനം

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും