Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു

പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു

കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിര നായകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (88) അന്തരിച്ചു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ, കോട്ടയം വൈ.എം.സി.എ, രാമവർമ്മ യൂണിയൻ ക്ലബ്ബ് എന്നിവയുടെ മുൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

1982 മുതൽ നാലു പതിറ്റാണ്ടിലേറെക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയെ നയിച്ച അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്ഥാപനത്തെ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്. കെ.പി.എസ്. മേനോൻ ഹാൾ, അക്ഷരശില്പം, ആർട്ട് ഗാലറി, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമ്മാണവും ലൈബ്രറി പ്രവർത്തനങ്ങളുടെ ഡിജിറ്റൈസേഷനും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയായത്. ലൈബ്രറിയെ കേവലം പുസ്തക വിതരണ കേന്ദ്രത്തിനപ്പുറം വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുടെ പ്രധാന വേദിയാക്കി മാറ്റുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

1938 നവംബർ 30-ന് ചക്കാലയിൽ ബേബിയുടെയും മേരിക്കുട്ടിയുടെയും മകനായി ജനിച്ച ഏബ്രഹാം ഇട്ടിച്ചെറിയ, കോട്ടയം എം.ടി. ഹൈസ്കൂൾ, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും കരസ്ഥമാക്കി.

ഭാര്യ: ആനി ലില്ലി. മക്കൾ: എബ്രഹാം സി, അനീറ്റ തോമസ്, ബിനീറ്റ വർഗീസ്, ആനി എബ്രഹാം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും