Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ബണ്ട് റോഡ് നന്നാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യം

ബണ്ട് റോഡ് നന്നാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യം

കോട്ടയം: ജില്ലാവികസന സമിതി യോഗത്തിൽ ബണ്ടിലെ റോഡ് തകർന്നത് നന്നാക്കണമെന്ന് ആവശ്യം.
പാചക വാതകവിതരണത്തിന് അമിത തുക വാങ്ങുന്നതുമായുള്ള പരാതിയിൽ എജൻസികളുടെ യോഗം വിളിക്കാനും തീരുമാനമായി. തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കുക്കാൻ നടപടി വേണമെന്ന് കെ. ബിനിമോൻ എം.എൽ.എയാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. വൈക്കം-വെച്ചൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാർ ഉപയോക്താക്കളിൽനിന്ന് അമിത തുക ഈടാക്കുന്നതു സംബന്ധിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഗ്യാസ് ഏജൻസികളുടെ യോഗം വിളിച്ച് ഇതു സംബന്ധിച്ച് നിർദേശം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ജില്ലയിൽ ബാറുകളും കള്ളുഷാപ്പുകളും അനുവദിച്ചസമയം കഴിഞ്ഞും പ്രവർത്തിക്കുന്നതായി പരാതികളുയർന്ന പശ്ചാത്തലത്തിൽ പോലീസും എക്സൈസും സംയുക്ത പരിശോധന ശക്തമാക്കണമെന്ന് കളക്ടർ നിർദേശം നൽകി.കോടിമത പുതിയ പാലത്തിൻറെ അപ്രോച്ച് റോഡ് നിർമാണം സെപ്റ്റംബർ പത്തിനുള്ളിൽ പുർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കാലവസ്ഥ അനുകൂലമാകാത്തതുകൊണ്ടാണ് ടാറിംഗ് വൈകിയതെന്നായിരുന്നു വിശദീകരണം. അതിരമ്പുഴ നാൽപ്പാത്തിമലയിലെ വാട്ടർ ടാങ്ക് പ്രവർത്തനസജ്ജമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റോണി കെ. ബേബി എം.എൽ.എ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി അഡ്വ. ടി.വി. സോണി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആൻറണി കുന്നുംപുറം, വിനു ജോബ് എം.എൽ.എയുടെ പ്രതിനിധി അഹമ്മദ് നിസാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും