Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മഴക്കെടുതി: എൻ.ഡി.ആർ.എഫ് സംഘം കോട്ടയത്ത്

എസ്. സതീഷ്കുമാർ

മഴക്കെടുതി: എൻ.ഡി.ആർ.എഫ് സംഘം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് മഴക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയും (എൻ.ഡി.ആർ.എഫ്) ജില്ലയിലെത്തി. തൃശൂരിൽനിന്നുള്ള 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്തു നിന്നുള്ള 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമായി വിന്യസിച്ചു. കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്‌ക്യൂ ഫോഴ്സിലെ 20 പേരും തൃശൂരിൽനിന്നുള്ള സംഘത്തിനൊപ്പമുണ്ട്. രണ്ടു മേഖലകളിലും എൻ.ഡി.ആർ.എഫ് ഇന്നലെ പ്രവർത്തനമാരംഭിച്ചു.

കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിൽ മണ്ണിടിച്ചിലുണ്ടായ പെരിങ്ങളം കൈപ്പിള്ളി മേഖലകളിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി. കോട്ടയത്ത് ഇൻസ്പെക്ടർ ജി.സി. പ്രശാന്തും മീനച്ചിലിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനുമാണ് എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നത്. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഡ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും