കോട്ടയത്ത് ബസ് സമയക്രമവും പ്രിയദർശിനി സർവീസ് പരാതികളും പരിഹരിക്കാൻ ആർ.ടി.എ. യോഗം നാളെ
കോട്ടയം: ബസുകളുടെ സമയക്രമവും പ്രിയദർശിനി സർവ്വീസ് പരാതിയും പരിഗണിക്കാൻ നാളെ കോട്ടയത്ത നാളെ യോഗം നടത്തുന്നു. കോട്ടയം ജില്ലയിലെ സ്റ്റേജ് കാരിയേജ് ബസുകളുടെ സമയക്രമവുമായും കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുമായും ബന്ധപ്പെട്ട ഓപ്പറേറ്റര്‍മാരുടെ പരാതികള്‍ പരിഗണിക്കുന്നതിനുള്ള യോഗമാണ് വെള്ളിയാഴ്ച (നാളെ) രാവിലെ 11ന് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഉമ്മൻ ചാണ്ടി സപ്തതി സ്മാരക ഓഡിറ്റോറിയത്തിൽ നടത്തുന്നത്.

റീജണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ നേതൃത്വത്തിലാണ് യോഗം. പ്രിയദർശിനി ബസുകളുടെ സമയവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്ക് അവസരം ഉണ്ടായിരിക്കുമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി സെക്രട്ടറി അറിയിച്ചു.
Comments ()