Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆
|
Loading Weather...
Follow Us:

ജനകീയ സാമ്പത്തിക ശാക്തീകരണ ശിൽപശാല

ജനകീയ സാമ്പത്തിക ശാക്തീകരണ ശിൽപശാല

വൈക്കം: ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും കത്തോലിക് സിറിയൻ ബാങ്കും സംയുക്തമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ജനകീയ സാമ്പത്തിക ശാക്തീകരണ ശിൽപശാല നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ബാങ്കിങ് സേവനങ്ങളും സാമൂഹിക സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ശില്ലശാല നടത്തിയത്.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സുരക്ഷാ പദ്ധതികളെക്കുറിച്ച് ശിൽപശാലയിൽ വിശദീകരിച്ചു. പ്രധാനമന്ത്രി ജൻധൻ യോജന, ജീവൻ ജ്യോതി ഭീമാ യോജന, സുരക്ഷാ ഭീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളുടെ പ്രാധാന്യവും പ്രയോജനവും ശില്പശാലയിൽ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശികുമാർ ശില്പശാല ഉത്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ പി.വി പുഷ്കരൻ, വി. ബിൻസ്, ഗീതാ ഷാജി, മിനി മനയ്ക്കപ്പറമ്പിൽ, കാനറാ ബാങ്ക് ചീഫ് മാനേജർ ടി.എസ് അനിൽകുമാർ, എസ്ബിഐ മാനേജർ ജിനു കൃഷ്ണൻ, ലിജോ തോമസ്, രാജ രാജേശ്വരി, അശ്വതി, ശ്രീപ്രിയ എന്നിവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും