സി.എം.പി ഏരിയാ സമ്മേളനം
വൈക്കം: സി.എം.പി വൈക്കം ഏരിയ സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്നു. സി.എം.പി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഫാസിസ്റ്റ് ജനാധിപത്യവിരുദ്ധ നയങ്ങളും അഴിമതിയും മൂലം നാശോന്മുഖമാകുകയാണെന്നും കേരള രാഷ്ട്രീയത്തിൽ സി.എം.പിയുടെ പ്രസക്തി വർധിച്ചതായും സുരേഷ് ബാബു പറഞ്ഞു.

പി.കെ. രഘുവരൻ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ഗിരീഷ്, അഡ്വക്കേറ്റ് എ. രാജീവ്, എൻ.എ. മത്തായി, കെ.കെ. മോഹനൻ, ഷാജി ഫിലിപ്പ്, ജിജിഭാസ്കർ, റാണിമോഹൻ, പി.ടി. ഷാജിമോൻ, എം.കെ. പ്രസാദ് എന്നിവരും പങ്കെടുത്തു.
Comments ()